ഇരവിപുരം സെൻ്റ് ജോൺസിൽ പഠനോത്സവം സംഘടിപ്പിച്ചു

Advertisement

ഇരവിപുരം: സെൻ്റ് ജോൺസ് ഹൈസ്കുളിൽ 2023 -2024 അദ്ധ്യായന വർഷത്തെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ വിഷയാടിസ്ഥാനത്തിലുള്ള നേട്ടങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പഠനോത്സവം സംഘടിപ്പിച്ചു. ഫാദർ റിജോ അദ്ധ്യക്ഷത വഹിച്ചു. കവിയും സാമൂഹിക പ്രവർത്തകനുമായ വി.ടി കുരിപ്പുഴ ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ക്ലീറ്റസ്. എ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ പ്രിയദർശൻ , വിദ്യാർത്ഥി പ്രതിനിധി ആലിയ നൗഷാദ്, സീനിയർ അസിസ്റ്റൻ്റ് ഫ്ലോറൻസ്, അദ്ധ്യാപക പ്രതിനിധികളായ അജി ഏയ്ഞ്ചൽ, കിരൺ ക്രിസ്റ്റഫർ, സനൂജ , എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികൾ വിവിധ വിഷയ അടിസ്ഥാനത്തിൽ എക്സിബിഷൻ, ഫോട്ടോ ഗാലറി, ഡ്രാമ തുടങ്ങിയ പരിപടികൾ അവതരിപ്പിച്ചു.

Advertisement