ഉല്‍സവ സംഘര്‍ഷത്തിന്‍റെ പേരില്‍ പൊലീസ് സിപിഐ നേതാവിനെ മര്‍ദ്ദിച്ചതായി പരാതി

Advertisement

ശാസ്താംകോട്ട. ഉല്‍സവദിവസം കെട്ടുകാഴ്ചക്കിടെ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ അകാരണമായി ബ്‌ളോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്‌റിന്റെ വീട് കയറി പൊലീസ് ആക്രമണം നടത്തിയെന്ന് പരാതി. മുന്‍പ്രസിഡന്‌റ് സിപിഐ അംഗം കൃഷ്ണകുമാരിആണ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും അടക്കം പരാതി നല്‍കിയത്. സിപിഐ ശൂരനാട് മണ്ഡലം കമ്മിറ്റി അംഗവും പൊതുപ്രവര്‍ത്തകനുമായ വേങ്ങ സ്വദേശി ഓമനക്കുട്ടന്‍പിള്ളക്കാണ് മര്‍ദ്ദനമേറ്റത്. 20ന് വൈകിട്ട് കെട്ടുകാഴ്ച എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഒരു സംഘം പൊലീസുമായി തര്‍ക്കമുണ്ടായിരുന്നു. കെട്ടുകാഴ്ചയുമായി എത്തിയവരുടെ വീഡിയോ പൊലീസ് ഉദ്യോഗസ്ഥന്‍ എടുത്തത് ചോദ്യെ ചെയ്തായിരുന്നു തര്‍ക്കം ഇതിന്റെ പേരില്‍ രാത്രി 11ന് വീട്ടിലെത്തി ഓമനക്കുട്ടന്‍പിള്ളയെ പിടികുകയും മോശമായി പെരുമാറി പെരുമാറിയത് ചോദ്യം ചെയ്ത കൃഷ്ണകുമാരിയെ തള്ളിവീഴ്ത്തുകയും ചെയ്തായി പരാതിയില്‍ പറയുന്നു. ജീപ്പില്‍വച്ചും സ്റ്റേഷനിലെത്തിച്ച് നഗ്നനാക്കിയും ഓമനക്കുട്ടന്‍ പിള്ളയെ മര്‍ദ്ദിച്ചതായാണ് ആക്ഷേപം. അക്രമത്തിലോ തര്‍ക്കത്തിലോ ഉള്‍പ്പെടാത്ത ആളാണ് ഇദ്ദേഹമെന്നും അത് ബോധ്യമായിട്ടും അധിക്ഷേപവും മര്‍ദ്ദനവും നടത്തിയെന്നും പറയുന്നു. എസ്‌ഐ അടക്കം രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി.

Advertisement