ചാത്തന്നൂര്‍: ചവറ് കത്തിക്കുന്നതിനിടയില്‍ തീയില്‍ വീണ് വയോധികന്‍ മരിച്ചു. കല്ലുവാതുക്കല്‍ വിലവൂര്‍കോണം തീര്‍ത്ഥത്തില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:-കല്ലുവാതുക്കല്‍ തൊളിക്കോട് മാടന്‍കാവിലെ ഉത്സവം കഴിഞ്ഞശേഷമുള്ള ചവറ് വൃത്തിയാക്കുന്നതിനിടയില്‍ ചവറ് കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് തീ ആളിപടര്‍ന്നു പിടിച്ചു. നാട്ടുകാര്‍ കൂടിചേര്‍ന്ന് തീ കെടുത്തുന്നതിനിടയില്‍ രാജേന്ദ്രന്‍ കാല്‍വഴുതി തീയില്‍ വീഴുകയായിരുന്നു.
തീ അണയ്ക്കുന്നതിനിടയില്‍ രാജേന്ദ്രന്‍ തീയില്‍ വീണത് നാട്ടുകാര്‍ കണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി രാജേന്ദ്രനെ കാണാനില്ലായെന്ന് അറിഞ്ഞതോടെ പരിസരവാസികള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പാരിപ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. ഭാര്യ: സുധാമണി. മക്കള്‍: രതീഷ്, സീന.