ശാസ്താംകോട്ട മാർ ബസേലിയോസ് മാത്യുസ് ദ്വിതീയൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (BMCE) മലേഷ്യയിലെ INTI ഇൻറർനാഷണൽ യൂണിവേഴ്‌സിറ്റിയുമായി 2024 ഫെബ്രുവരി 22 വിദ്യാർഥികൾക്ക് ഇരു ക്യാമ്പസുകളിലും പഠിക്കുവാനുള്ള ധാരണാപത്രം ഒപ്പുവച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എൽ പത്മ സുരേഷ് മലേഷ്യയിലെ ഐഎൻടിഐ ഇൻ്റർനാഷണൽ യൂണിവേഴ്‌സിറ്റി പ്രോ ചാൻസലർ പ്രൊഫ. ഡോ. ഗോഹ്ഖാബ്വെൻ, ഫാ. സാം ജി എന്നിവർ സന്നിഹിതരായിരുന്നു. ഇരു സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക്ക് സഹകരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
സെമിനാറുകൾ, വർക്ക്ഷോപ്പുകൾ കൺസൾട്ടേഷനുകൾ എന്നിവ പതിവായി നടത്തുകയും പുസ്‌തകങ്ങളുടെ സംയുക്ത പ്രസിദ്ധീകരണം നടത്തുവാനും തീരുമാനിച്ചു. വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്ന, പരിപാടികൾ സംഘടിപ്പിക്കുക എന്നതും ഈ ഉടമ്പടിയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു. ഈ നൂതന കാൽവയ്‌പ് വിദ്യാർഥികളിൽ കൂടുതൽ കാര്യശേഷി വർദ്ധിപ്പിക്കാൻ സഹായകരമാകും.