ശാസ്താംകോട്ടയില്‍ ട്രയിനില്‍ നിന്നും വീണു ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരിച്ചറിഞ്ഞു

Advertisement

ശാസ്താംകോട്ട. ട്രയിനില്‍ നിന്നും വീണു ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരിച്ചറിഞ്ഞു. കൊല്ലം മീയണ്ണൂര്‍ കൊട്ടറ വിശാഖ്ഭവനില്‍ ധന്യ(24)ആണ് ജനശതാബ്ദിയില്‍ നിന്നും വീണ നിലയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ പടിഞ്ഞാറേക്കല്ലട കോതപുരം കണ്ണങ്കാട് റെയിൽവേ പാലത്തിന് ഏകദേശം150 മീറ്റർ വടക്ക് മാറിയാണ് ട്രയിനില്‍നിന്നും വീണതായി കണ്ടത്. രാവിലെ ആസ്റ്റര്‍ പിഎംഎഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയ്ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഉച്ചയോടെ മാറ്റുന്നതിനിടെയാണ് ബന്ധുക്കളുടെ അന്വേഷണം എത്തിയത്. പൂയപ്പള്ളി പൊലീസില്‍ ഇന്നലെ മുതല്‍ ധന്യയെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്നും ട്രയിനില്‍ നിന്നും വീണതാണോ എന്നും യുവതിയുടെ മൊഴിലഭിച്ചാലേ അറിയാനാകൂ.