പള്‍സ് പോളിയോ; 1,63,274 കുട്ടികള്‍ക്ക് വാക്‌സിന്‍

Advertisement

കൊല്ലം: പോളിയോ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ചുവയസില്‍ താഴെയുള്ള 1,63,274 കുട്ടികള്‍ക്ക് നാളെ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. 1722 പോളിയോ ബൂത്തുകള്‍ സജ്ജീകരിച്ചു. ആരോഗ്യസ്ഥാപനങ്ങള്‍, അങ്കണവാടികള്‍, എന്നിവയ്ക്ക് പുറമേ ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് ബൂത്തുകള്‍. മൂന്നിന് വാക്‌സിന്‍ സ്വീകരിക്കാനാകാത്തവര്‍ക്ക് നാല്, അഞ്ച് തീയതികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും.
ആരോഗ്യ-ആശ-അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം മേയര്‍ പ്രസന്ന എണസ്റ്റ് നാളെ രാവിലെ എട്ടിന് സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്‍ അധ്യക്ഷനാകും.