മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

Advertisement

പടിഞ്ഞാറെ കല്ലട. മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസപരമായ പ്രോത്സാഹനത്തിന് പടിഞ്ഞാറെ കല്ലട പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പാഠനൊപകരണങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ. സുധീർ, ഉഷാലയം ശിവരാജൻ, ജെ. അംബികകുമാരി, അംഗങ്ങളായ എൻ. Eശിവാനന്ദൻ, സുനിതദാസ്, രജീല, ലൈലസമദ്, ടി. ശിവരാജൻ, ഷീലാകുമാരി, അഡ്വ. തൃദീപ്കുമാർ, എൻ. ഓമനക്കുട്ടൻപിള്ള എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കെ. സീമ സ്വാഗതവും ഫിഷറീസ് ഓഫീസർ ആര്യ നന്ദിയും പറഞ്ഞു.

Advertisement