കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള അത്‌ലറ്റിക്സ് സെലക്ഷൻ ക്യാമ്പ്‌ നടന്നു

Advertisement

ശാസ്താംകോട്ട : 2025 ൽ ഇറ്റലിയിലെ ടൊറിനോയിൽ നടക്കുന്ന ലോക സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുക്കേണ്ട കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള അത്‌ലറ്റിക്സ് സെലക്ഷൻ ക്യാമ്പ്‌ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് ഗ്രൗണ്ടിൽ നടന്നു.കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 176 കായിക താരങ്ങൾ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തു.റോട്ടറി ഡിസ്ട്രിക്ട് 3211,ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ, ആസ്റ്റർ പി.എം.എഫ് ഹോസ്പിറ്റൽ,വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരുടെ സഹായത്തോടെ ശാസ്താംകോട്ട മനോവികാസാണ് കായിക മേള സംഘടിപ്പിച്ചത്.റോട്ടറി ഡിസ്ട്രിക്‌ട് ഗവർണർ ഡോ.ജി.സുമിത്രൻ ഉദ്ഘാടനം ചെയ്തു.മനോവികാസ് ചെയർമാൻ ഡി.ജേക്കബ്,ശ്രീവള്ളി,പുത്തൂർ റോട്ടറി ക്ലബ്ബിന്റെ ഭാരവാഹികളായ മുരുകദാസൻ,വേലായുധൻ, മാർട്ടിൻ ഗിൽബർട്ട്,സജിത്ത് കുമാർ, ഏലിയാമ്മ ജോൺ എന്നിവർ സംസാരിച്ചു.