ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹം നൂറാം വാർഷികം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ വായനാമത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ചവറ കെ എസ് പിള്ള എന്നിവർ വിതരണം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ആർ അജയൻ അധ്യക്ഷത വഹിച്ചു. ബി ബിനീഷ്, സി മോഹനൻ, ആർ സുജാകുമാരി, ഗിരിജ ടീച്ചർ എന്നിവർ സംസാരിച്ചു.താലൂക്ക് സെക്രട്ടറി എസ് ശശികുമാർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം മനു വി കുറുപ്പ് നന്ദിയും പറഞ്ഞു.