കരുനാഗപ്പള്ളി . ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വികസന വിജ്ഞാന സദസ്സ് കരുനാഗപ്പള്ളിയിൽ നടന്നു. പരിപാടി മുൻ എംപി പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ബി മുരളീകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി സുകേശൻ ആമുഖാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി വിജയകുമാർ സ്വാഗതം പറഞ്ഞു ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബി പി ജയപ്രകാശ് മേനോൻ ഹൃദയോത്സവം ക്യാമ്പയിൻ അവലോകനം ചെയ്തു ഗ്രന്ഥശാലകൾ തയ്യാറാക്കുന്ന ചരിത്ര രചന പുള്ളിമാൻ ഗ്രന്ഥശാലയിൽ നിന്നും ഡോ വള്ളിക്കാവ് മോഹൻദാസ് ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വിഷൻ 2025 പ്രവർത്തന പത്രിക പി രാജേന്ദ്രൻ പ്രകാശനം ചെയ്തു. താലൂക്ക് കൗൺസിൽ പ്രസിഡൻ്റ് അഡ്വ പി ബി ശിവൻ പരിപാടികൾ ക്രോഡീകരിച്ചു.സംസ്ഥാന കൗൺസിൽ അംഗം എ പ്രദീപ് നന്ദി പറഞ്ഞു. താലൂക്കിലെ മുഴുവൻ ഗ്രന്ഥശാലകളിൽ നിന്നും രജിസ്റ്റർ ചെയ്ത 300 പ്രതിനിധികൾ പങ്കെടുത്തു.