ഗോവയില്‍ ബൈക്കപകടത്തില്‍ കൊട്ടിയം സ്വദേശിയായ യുവാവ് മരിച്ചു

Advertisement

കൊട്ടിയം: ഗോവയിലുണ്ടായ ബൈക്ക് അപകടത്തില്‍ ബിരുദ വിദ്യാര്‍ഥി മരിച്ചു. ഡീസന്റ് മുക്ക് തെങ്ങഴികത്ത് വീട്ടില്‍ സത്യദേവന്‍ ആചാരിയുടെയും ലീലയുടെയും ഏകമകനായ അനന്തു (21) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. കൊല്ലം ശ്രീനാരായണാ കോളേജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്വാര്‍ത്ഥിയായിരുന്നു.