ശ്രീചിത്തിരവിലാസം യുപി സ്കൂളിന്റെ വാർഷികാഘോഷമായ ‘ചിത്തിരഫെസ്റ്റ് നടന്നു

Advertisement

മൈനാഗപ്പള്ളി : നൂറുവർഷം പൂർത്തിയാക്കിയ ശ്രീചിത്തിരവിലാസം യുപി സ്കൂളിന്റെ വാർഷികാഘോഷമായ ‘ചിത്തിരഫെസ്റ്റ് – 2024’ന്റെ പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പി ടി എ പ്രസിഡന്റ് അർഷാദ് മന്നാനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എം സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. കലോത്സവത്തിലും ശാസ്ത്രമേളയിലും സ്പോർട്സിലുംസ്കോളർഷിപ് പരീക്ഷകളിലും വിജയിച്ചവർക്കുള്ള ഉപഹാര സമർപ്പണം കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് അനിൽ എസ് കല്ലേലിഭാഗം നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി സ്റ്റാർ മാജിക് ഫെയിം അനുമോൾ ആർ എസ് പങ്കെടുത്തു. സർവീസിൽ നിന്നും വിരമിക്കുന്ന സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി സുധാദേവി ടീച്ചർക്കുള്ള യാത്രയയപ്പും നടത്തി. മാനേജ്മെന്റ്, പിടിഎ, എം പി ടി യെ ഭാരവാഹികൾ പ്രഥമാധ്യാപികക്ക് ഉപഹാരങ്ങൾ നൽകി. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആർ സജിമോൻ,മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആർ ബിജു കുമാർ, അജി ശ്രീക്കുട്ടൻ, അനന്തു ഭാസി,സ്കൂൾ മാനേജർ കല്ലട ഗിരീഷ്,ജെ പി ജയലാൽ,പ്രീതാദേവി, ബി എസ് സൈജു, ജയലക്ഷ്മി, സന്തോഷ് കുമാർ,ഷഹനാ ലത്തീഫ്, ആര്യ, ഉണ്ണി ഇലവിനാൽ എന്നിവർ സംസാരിച്ചു. ചിത്തിര ഫെസ്റ്റിനോട് അനുബന്ധിച്ച്, ഭക്ഷ്യമേള, പഠനോത്സവം, മെറിറ്റ്അവാർഡ് വിതരണം, എൻഡോവ് മെന്‍റ് വിതരണം,ഗാനമേള എന്നിവ നടന്നു.

Advertisement