കൊല്ലത്ത് നിന്നും തിരുപ്പതിയിലേയ്ക്ക് പുതിയ തീവണ്ടി സര്‍വ്വീസ്… പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

Advertisement

കൊല്ലത്ത് നിന്നും തിരുപ്പതിയിലേയ്ക്ക് പുതിയ തീവണ്ടി സര്‍വ്വീസ് അനുവദിച്ച് ഉത്തരവായതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. പുതിയ തീവണ്ടി ആദ്യ ഓട്ടം കൊല്ലത്ത് നിന്നും പ്രധാനമന്ത്രി ഓണ്‍ലൈനിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്യും. മാര്‍ച്ച് മാസം 12-ാം തീയതിയാണ് തീവണ്ടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ 8.30 മണി മുതല്‍ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്. കൊല്ലത്ത് നിന്നും ദക്ഷിണ ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി തിരുപ്പതിയിലേയ്ക്ക് കൊല്ലത്ത് നിന്നും ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണമെന്നുള്ള നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പുതിയ തീവണ്ടി സര്‍വ്വീസ്. കൊല്ലത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് തിരുപ്പതിയിലേയ്ക്ക് പോകുവാനായി തിരുപ്പതിയിലേയ്ക്ക് നേരിട്ടുളള തീവണ്ടി സരവ്വീസ് ആരംഭിക്കണമെന്ന് റയില്‍വേ മന്ത്രിയോടും റയില്‍വേ ബോര്‍ഡ് അധികൃതരോടും നിരന്തരമായി ആവശ്യപ്പെടുകയും നിരവധി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകളാണുള്ളത്. കൊല്ലത്ത് നിന്നും തിരുപ്പതിയിലേയ്ക്ക് ബുധന്‍, ശനി എന്നീ ദിവസങ്ങളിലും, തിരുപ്പതിയില്‍ നിന്നും കൊല്ലത്തേയ്ക്ക് ചൊവ്വ, വെളളി ദിവസങ്ങളിലും സര്‍വ്വിസ് ഉണ്ടാകും. തിരുപ്പതിയിലേയ്ക്ക് തീവണ്ടി സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള തീരുമാനത്തെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സ്വാഗതം ചെയ്തു.

Advertisement