ശാസ്താംകോട്ട: ദാരിദ്ര്യ ലഘൂകരണത്തിനായി കോൺഗ്രസ്സ് സർക്കാർ നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഘട്ടം ഘട്ടമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇല്ലാതാക്കുവാൻ ശ്രമിക്കുകയാണന്ന് ആരോപിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) കുന്നത്തൂർ റീജീയണൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ കാരാളിമുക്ക് പോസ്റ്റാഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. തൊഴിലാളികളെ തെക്ക് വടക്ക് ഓടിക്കുന്ന ജിയോ ടാക്ക് എൻ.എം.എം.എസ് നിയമം പുന:പരിശോധിക്കുക, ശമ്പളം കുടിശ്ശിക സഹിതം വിതരണം ചെയ്യുക , അളവിന്റെ പേരിൽ ശമ്പളം വെട്ടി കുറക്കുന്നത് അവസാനിപ്പിക്കുക, മിനിമം കൂലിയും ഇ.എസ്.ഐആനുകുല്യവും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവ്വാഹ സമിതി അംഗം വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു.കല്ലട ഗിരീഷ്, ബി. ത്രിദീപ് കുമാർ , കടപുഴ മാധവൻ പിള്ള , എൻ.ശിവാനന്ദൻ ,സുരേഷ് ചന്ദ്രൻ , കുന്നിൽ ജയകുമാർ , സി.എസ്. രതീശൻ ,റജ് ലബീവി, മംഗലത്ത് ഗോപാലകൃഷ്ണപിള്ള , ശിവശങ്കരപിള്ള സുപ്രഭാതം , കോവൂർ ശാന്ത, കോവൂർ സുധർമ്മ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിനും ധർണ്ണക്കും പ്രീത ശിവൻ, റജില നൗഷാദ്,സ്റ്റാലിൻആഞ്ഞിലിമൂട് , രമണി ശ്രീധർ , ഷംല , വസന്തകുമാരി തുടങ്ങിയവർ നേതൃത്വം നൽകി