ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിഞ്ഞ് വീഴുന്നു

Advertisement

ശാസ്താംകോട്ട. ഓഫീസിന്‍റെ മുകള്‍ നിലയിലെ സണ്‍ ഷെയ്ഡ് ആണ് ഏറെ നാലായി ഇളകി വീഴുന്നത്. തെക്കുവശത്തെ ഷേയ്ഡിനാണ് തകരാര്‍. ഇവിടെ വാര്‍പ്പിന്‍റെ ക മ്പി തെളിഞ്ഞ നിലയാണ്. കെട്ടിടം പൊതുവേ പഴക്കം വന്നനിലയിലാണ്. ഒരു പാട് പണം ചിലവിട്ട് മുന്‍ഭാഗം മോടി പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കെട്ടിടത്തിന്‍റെ പലഭാഗങ്ങളും നാശോന്മുഖമാണ്. ഷെയ്ഡ് ഇളകി ശബ്ദത്തോടെ വീഴുന്നത് പതിവായിട്ടുണ്ട്.