വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ പകർന്നു നൽകി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ അദ്ധ്യാപക ശില്പശാല

Advertisement

ശാസ്‌താം കോട്ട :രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ അടിസ്ഥാന പ്രമാണമായ ഫൗണ്ടേഷണൽ ലിറ്ററസി ആന്റ് ന്യൂമെറസിയെ ആസ്പദമാക്കി അദ്ധ്യാപക ശില്പശാല സംഘടിപ്പിച്ചു.വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ മിസ്സ്‌. അനഹിത ലീ യുടെ നേതൃത്വത്തിൽ നടന്ന ശില്പശാല കുട്ടികളുടെ നൈസർഗികശേഷികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഭാഷാപരവും ഗണിതപരവുമായ ശേഷികളെ വിദ്യാഭ്യാസത്തിന്റെ പ്രാരംഭഘട്ടത്തിൽ വളർത്തിക്കൊണ്ട് വന്നെങ്കിൽ മാത്രമേ ശിശുകേന്ദ്രീകൃത ബോധനശാസ്ത്രം കൊണ്ടുള്ള പ്രയോജനം കുട്ടികൾക്ക് ശരിയായി ലഭ്യമാവുകയുള്ളൂ.അതുപോലെ വിദ്യാഭ്യാസത്തിനൊപ്പം കുട്ടികളുടെ നിരീക്ഷണപാടവവും വ്യക്തിത്വവികസനവും സംഭാഷണശേഷികളും വികസിക്കേണ്ടതുണ്ട്. ഇങ്ങനെ ബോധനശാസ്ത്രത്തിൽ അദ്ധ്യാപകർ പുലർത്തേണ്ട ശ്രദ്ധയും കരുതലും കുട്ടികളിൽ ചെലുത്തുന്ന വൈജ്ഞാനിക വികാസത്തിന് മുതൽക്കൂട്ടാവുന്നത് എങ്ങനെ എന്നും ശില്പശാല വിലയിരുത്തി.സ്കൂൾ ഡയറക്ടർ റവ. ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ ശില്പശാല ഉദ്ഘാടനം ചെയ്തു.

Advertisement