മൈനാഗപ്പള്ളി.കേരള ജനമൈത്രി വികസന സമിതി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാതല ഉദ്ഘാടനവും ഐഡന്റിറ്റി കാർഡ് വിതരണവും നടന്നു. മൈനാഗപ്പള്ളി കർമേൽ സ്നേഹനിലയത്തിൽ നടന്ന സമ്മേളനം സി. ആർ. മഹേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. സാമൂഹിക വിഷയങ്ങളിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇടപെടുന്ന സംഘടന എന്ന നിലയിൽ ജനമൈത്രി വികസന സമിതി കേരളത്തിൽ ശ്രദ്ധ നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനമൈത്രി സംസ്ഥാന ചെയർമാൻ നജീം കുളങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബൈജു. വി മുഖ്യപ്രഭാഷണം നടത്തി.കർമ്മേൽ സ്നേഹനിലയം ചെയർമാൻ ഫാദർ മനോജ് എം കോശി,സലിം കൈരളി,മനാഫ് തുപ്പാശ്ശേരി, എസ്. ദിലീപ് കുമാർ സജീവ് വാഴോട്ട്, ആയിഷ നിസാർ, ജെനി തിരുവനന്തപുരം, അജുമൽ, എ. ജെ. നിസാറുദ്ദീൻ, തേവലക്കര ബക്കർ എന്നിവർ സംസാരിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് സ്നേഹ സദനത്തിലെ അന്തേവാസികൾക്ക് അന്നദാനവും, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് നേടിയ മൂന്നു വയസ്സുകാരി അലംകൃത അഖിലിനെ ആദരിക്കുകയും ചെയ്തു.