ശാസ്താംകോട്ട : ബഹുസ്വരഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള സംഘപരിവാർ നീക്കത്തിന്റെ ആദ്യ ചുവടാണ് പൗരത്വ നിയമമെന്ന് ആർവൈഎഫ് സംസ്ഥാനപ്രസിഡന്റ്
ഉല്ലാസ് കോവൂർ.രാജ്യവ്യാപകമായുള്ള എതിർപ്പുകളെ അവഗണിച്ചു നിയമവുമായി മുന്നോട്ട് പോകാനുള്ള കേന്ദ്രസർക്കാർ നീക്കം ഏകാധിപത്യത്തിലേക്കുള്ളത് ആണെന്നും അദ്ദേഹം പറഞ്ഞു. മൈനാഗപ്പള്ളി തോട്ടുംമുഖം ഫാക്ടറി പടിക്കൽ യുടിയുസി സംഘടിപ്പിച്ച
രാഷ്ട്രീയ വിശദീകരണയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു ഉല്ലാസ് കോവൂർ.വിശ്വനാഥൻ ആചാരി അധ്യക്ഷത വഹിച്ചു.മാത്യു ആറ്റുപുറം,ഇബ്രാഹിം കുട്ടി,അനിൽ കുമാർ,രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.