ശാസ്താംകോട്ട : തിരുനെൽവേലി – പാലക്കാട് – പാലരുവി എക്സ്പ്രസ്സ് ട്രെയിനിന് ആവണീശ്വരത്തും എഴുകോണിലും മംഗളൂരു – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ട്രെയിനിനു മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ ബോർഡ് ജോയിൻ്റ് ഡയറക്ടർ കോച്ചിംഗ് വിവേക് കുമാർ സിൻഹ നൽകിയ ഉത്തരവിൽ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന്
കൊടിക്കുന്നിൽ നടത്തിയ നിരന്തര പരിശ്രമത്തെ തുടർന്നാണ്
സ്റ്റോപ്പുകൾ അനുവദിച്ചത്.