ഉൽസവം കണ്ടു നിന്ന സൈനികന് ക്രൂരമർദ്ദനം

Advertisement

കോവൂർ . സൈനികനെ മർദിച്ചതായി പരാതി                                            കോവൂർ -ചിറ്റാണിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കെട്ടുഉത്സവം വരുന്ന തൊപ്പിൽമുക്കിൽ വച്ച് ഉത്സവം കണ്ടു കൊണ്ട് ഇരുന്ന കൊച്ചുവീട്ടിൽ കോവൂർ വീട്ടിലെ വിജയ് എന്ന സൈനികനു നേരെയാണ് ആക്രമണമുണ്ടായത്. തുടർച്ചയായി നാല് പ്രാവശ്യം ഫെൻസിങ് ഗെയിമിലെ നാഷണൽ മെഡലിസ്റ്റ് കൂടിയായ വിജയിനെ മൂന്നു പേർ ചേർന്ന് അകാരണമായി മർദ്ദിച്ചതായാണ് പരാതി. വിജയിയുടെ ഇടത് കണ്ണിനും പരിക്കുകൾ ഉണ്ട്. ദേശീയ മീറ്റിനായി പരിശീലനം നടത്തുന്നതിനിടെയാണ് ആക്രമണം. പൊലിസിൽ പരാതി നൽകി.

Advertisement