ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Advertisement

ഓയൂര്‍: ഇത്തിക്കര ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മരുതമണ്‍പള്ളി മിഷ്യന്‍ വിള വീട്ടില്‍ ജ്ഞാനശീലന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകന്‍ റജി (32) ആണ് മരിച്ചത്
ഇന്നലെ രാവിലെ ഇത്തിക്കരയാറ്റിലെ പള്ളിക്കല്‍-മണ്ണടിക്കടവിലായിരുന്നു സംഭവം. കൂട്ടുകാരനൊപ്പം കുളിക്കാനെത്തിയ റജി നീന്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പരവൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സിന്റെ ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കൊല്ലം കടപ്പാക്കടയില്‍ നിന്നുള്ള സ്‌കൂബാ ടീം എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജോസ്മി. സഹോദരങ്ങള്‍: ബാബു, അഖില്‍, സജു.