തേവലക്കര ഈസ്റ്റ് ഗവ. എൽപി സ്കൂളിന്റെ വാർഷികം ” മിഴി 2024 “ആഘോഷിച്ചു

Advertisement

തേവലക്കര ഈസ്റ്റ് ഗവ. എൽ പി സ്കൂളിന്റെ 112 -മത് വാർഷികാഘോഷം “മിഴി 2024” ആഘോഷിച്ചു. സ്കൂളിലെ പുതിയ സ്റ്റേജിന്റെയും, വാർഷികാഘോഷത്തിന്റെയും ഉദ്ഘാടനം മൈനാഗപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് നിർവ്വഹിച്ചു. ചടങ്ങിൽ കൊല്ലം ജില്ലയിലെ മികച്ച നൂൺ മീൽ ഓഫീസർ അവാർഡ് നേടിയ  കെ ഗോപകുമാറിനെ ആദരിച്ചു.
രാധിക ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയേഷ് മൈനാഗപ്പള്ളി, വി വിജയലക്ഷ്മി, വർഗീസ് തരകൻ, ഷാജി ചിറക്കുമേൽ, ലാലി ബാബു, ഷാജി തോമസ്,ജഗദീശൻ, ജ്യോതിഷ് കണ്ണൻ, ബിനിത ബി, ഷിബി, അജിതകുമാരി, രാജ്‌ലാൽ തോട്ടുവാൽ എന്നിവർ പ്രസംഗിച്ചു