വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു 

Advertisement

ശാസ്ത്രം കോട്ട.വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഈ അധ്യയന വർഷം കലാ കായിക രംഗങ്ങളിൽ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ അഭിനന്ദിച്ചു കൊണ്ട് മെരിറ്റ് ഡേ ആർഭാടപൂർവ്വം നടത്തി. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെയും ട്രോഫികളുടെയും വിതരണോൽഘാടനം ശാസ്ത്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. സുന്ദരേശൻ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ട്രസ്റ്റ്‌ ചെയർമാൻ എ. എ. റഷീദ് അധ്യക്ഷത വഹിച്ചു. തുടർന്ന് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തു മെമ്പർ മാരായ റാഫിയാ നവാസ്, വർഗീസ് തരകൻ, സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി. കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർ ഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, പ്രീ സ്കൂൾ കോർഡിനേറ്റർ ഷിംന മുനീർ, അദ്ധ്യാപക പ്രതിനിധികളായ സന്ദീപ് വി ആചാര്യ, സാലിം, റാം കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.