കുന്നത്തൂരിൽ ആവേശം വിതച്ച്
കൊടിക്കുന്നിൽ സുരേഷിന്റെ റോഡ് ഷോ

Advertisement

കുന്നത്തൂർ : മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മണ്ഡലം പര്യടനത്തിന്റെ ഭാഗമായി കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നടന്ന റോഡ് ഷോ ആവേശം വിതച്ചു.കുന്നത്തൂർ ഏഴാംമൈൽ ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ അധ്യക്ഷത വഹിച്ചു.പ്രധാന കവലകൾ,കശുവണ്ടി ഫാക്ടറികൾ,തൊഴിലുറപ്പ് പദ്ധതി തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

കുന്നത്തൂർ പഞ്ചായത്തിലെ തൊഴിലുറപ്പ്
സൈറ്റിൽ  തൊഴിലാളികൾക്കൊപ്പം അല്പ നേരം ജോലി ചെയ്യാാനും
കൊടിക്കുന്നിൽ മറന്നില്ല.കുന്നത്തൂർ,
പവിത്രേശ്വരം,കിഴക്കേ കല്ലട,
മൺറോതുരുത്ത്,പടിഞ്ഞാറെ കല്ലട,ശാസ്താംകോട്ട,പോരുവഴി,
ശൂരനാട് വടക്ക്,ശൂരനാട് തെക്ക്,മൈനാഗപ്പള്ളി
എന്നിവിടങ്ങളിലാണ് റോഡ് ഷോ നടക്കുന്നത്.