കുന്നത്തൂർ : പിതാവ് മരിച്ച് 19-ാം ദിവസം മകനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ കിഴക്ക് ഗോകുലത്തിൽ (വള്ളിത്തുണ്ടിൽ) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും ശ്രീലതയുടെയും മകൻ ഗോകുൽ കൃഷ്ണൻ (31) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ടോടെ കല്ലടയാറ്റിൽ കുന്നത്തൂർ പാലത്തിനു സമീപം ഒഴുകി പോകുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അജ്ഞാത
മൃതദേഹമെന്ന നിലയിൽ
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന സ്കൂബാ ടീമിന്റെ സഹായത്തോടെ ഏറെ പരിശ്രമിച്ചാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിൽ ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്.മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കഴിഞ്ഞ ഫെബ്രുവരി 25 നാണ് ഗോകുലിന്റെ പിതാവ് വിമുക്തഭടനായ
ഗോപാലകൃഷ്ണപിള്ള
അസുഖ ബാധിതനായി ചികിത്സയിൽ കഴിയവേ മരണപ്പെട്ടത്.വിദേശത്തായിരുന്ന
ഗോകുൽ പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയിരുന്നില്ല.ആത്മഹത്യ ചെയ്യാനുള്ള കാരണവും എവിടെ നിന്നാണ് കല്ലടയാറ്റിൽ ചാടിയതെന്ന വിവരവും അറിവായിട്ടില്ല.