കുന്നത്തൂര്‍: കുന്നത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ബഹുനിലകെട്ടിടത്തിന്റെ നിര്‍മാണോദ്ഘാനം നാളെ രാവിലെ 11ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. 11.70 കോടി രൂപ ചിലവഴിച്ചാണ് നിര്‍മാണം. ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.