മലനട ക്ഷേത്രത്തിൽ ദർശനം നടത്തി കൊല്ലം ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും

Advertisement

മലനട:ചരിത്ര പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്ന പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ കൊല്ലം ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കൊല്ലം എ.ഡി.എമ്മും ദർശനം നടത്തി.ശനിയാഴ്ച പകൽ 12 ഓടെയാണ് കളക്ടർ എൻ.ദേവീദാസും ഡെപ്യൂട്ടി കളക്ടർ മുകുന്ദ്‌ ടാക്കൂറും അടക്കമുള്ളവർ ദർശനത്തിന് എത്തിയത്.മലനട ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ ഇവരെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.ക്ഷേത്രത്തിൽ ദർശനം നടത്തിയ കളക്ടർ അടക്കമുള്ളവർ ആചാരപ്രകാരമുള്ള വഴിപാടുകളും നടത്തിയാണ് മടങ്ങിയത്.