ശാസ്താംകോട്ട കോളേജിനു സമീപവും ആഞ്ഞിലിമൂട്ടിലും തീപിടുത്തം

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ടയിൽ കോളേജിനു സമീപമുള്ള പുൽമേട്ടിലും ആഞ്ഞിലിമൂട് പെട്രോൾപമ്പിനു സമീപവും ഉണ്ടായ തീപിടുത്തം ഫയർഫോഴ്സ് എത്തി നിയന്ത്രണ വിധേയമാക്കി.പകൽ 2.45 ഓടെ ആഞ്ഞിലിമൂട് പെട്രോൾപമ്പിനു കിഴക്ക് വശം വർഷങ്ങളായി മുറിച്ചിട്ടിരുന്ന പൈൻ മരങ്ങൾക്കാണ് തീപിടിച്ചത്.ഇതിനു സമീപം പരിസരവാസി വേസ്റ്റ് കത്തിച്ചതിനെ തുടർന്ന് ഉണങ്ങിയ മരശിഖരങ്ങളിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു.വൈകിട്ട് അഞ്ചോടെയാണ് കോളേജിനു സമീപം തടാക തീരത്ത് പുല്ലിന് തീപിടിച്ചത്.അസി.സ്റ്റേഷൻ ഓഫീസർ ജോസിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.