കുന്നത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍
കെട്ടിടം നിര്‍മാണോദ്ഘാടനം

Advertisement

ശാസ്താംകോട്ട: കുന്നത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ബഹുനില കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്‍,ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്,സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ,എ.ഡി.എം സി.എസ് അനിൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.ഗീത,
പി.എം സെയ്ദ്,ഡോ.സി.ഉണ്ണികൃഷണൻ, എസ്.കെ ശ്രീജ,കെ.വത്സല കുമാരി, എസ്.ശ്രീകുമാർ,ബിനു മംഗലത്ത്, ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,തഹസിൽദാർ തുടങ്ങിയവർ സംസാരിച്ചു.11.70 കോടി രൂപ ചെലവഴിച്ചാണ് സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്.