പടിഞ്ഞാറേകല്ലടയിൽ സീറോ കാർബൺ നെറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു

Advertisement

പടിഞ്ഞാറേകല്ലടയിൽ സീറോ കാർബൺ നെറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്തുപഞ്ചായത്തുകളിൽ നടപ്പാക്കുന്ന കാർബൺ വിമുക്ത കേരളത്തിന്റെ ഭാഗമായ പദ്ധതികൾക്കു തുടക്കമായി. അംഗൻവാടികളിൽ പുകരഹിത പാചക കൂക്കറുകൾ വിതരണം ചെയ്‌തുകൊണ്ട്‌ കോവൂർ കുഞ്ഞുമോൻ എം. എൽ. എ പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് എല്ലാഅംഗൻവാടികളിലും സോളാർ പാനലുകൾ സ്ഥാപിക്കും. പഞ്ചായത്തിലെ 24അംഗൻവാടികളിലും പദ്ധതി നടപ്പിലാകും. തുടർന്ന് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാസ്കൂളുകളിലും ഫുഡ്‌ ഫോറെസ്റ്റ് (ഭക്ഷണ കാനനം )പദ്ധതി നടപ്പിലാക്കും. ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ. സുധീർ, ജെ അംബികകുമാരി, അംഗങ്ങളായ എൻ. ശിവാനന്ദൻ, സുനിതദാസ്, എൻ. ഓമനക്കുട്ടൻപിള്ള എന്നിവരും ആർ. പി. ബീനാദയാൽ, പഞ്ചായത്ത്‌ സെക്രട്ടറി കെ സീമ, അസി. സെക്രട്ടറി കെ രാധാകൃഷ്ണൻ എന്നിവരും ആശംസകൾ നേർന്നു. പ്രോഗ്രാം കോർഡിനേറ്റർ സൂരജ് നന്ദി പറഞ്ഞു.