ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Advertisement

ഓച്ചിറ: ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ലോറിയുടെ ഹൈഡ്രോളിക് സംവിധാനത്തില്‍ ലോറിയുടെ ബോഡി പൊക്കിവെച്ച് കഴുകുന്നതിനിടയില്‍ ബോഡി താഴ്ന്ന് ഞെരുങ്ങിയാണ് ഡ്രൈവര്‍ മരിച്ചത്. മാവേലിക്കര കറ്റാനം മങ്ങാരം കുറ്റിയില്‍ അയ്യത്ത് ഉണ്ണികൃഷ്ണ പിള്ള-ജയശ്രീ ദമ്പദികളുടെ മകന്‍ അനൂപ് (27) ആണ് മരിച്ചത്.
ഞായറാഴ്ച 1.30യോടെയാണ് അപകടമുണ്ടായത്. വലിയകുളങ്ങരയില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്നിടത്ത് ഇഷ്ടിക ഇറക്കിയ ശേഷം ടിപ്പര്‍ മാറ്റിയിട്ട് ഹൈഡ്രോളിക്ക് സംവിധാനത്തില്‍ ബോഡി പൊക്കി അടിവശം കഴുകുന്നതിനിടയില്‍ ബോഡി താഴുകയും അതില്‍ ഞെരിഞ്ഞമരുകയുമായിരുന്നു. ഓച്ചിറ പോലീസും പരിസരവാസികളും ചേര്‍ന്ന് ടിപ്പറിന്റെ പുറക് വശം ഉയര്‍ത്തി ഡ്രൈവറെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുലേഖ. മകള്‍: അന്‍വിക.