നമ്പരുവികാല വെൽഫെയർ സ്കൂളിന് പുതിയ കെട്ടിടത്തിന്
ശിലാസ്ഥാപനം നടന്നു

Advertisement

കരുനാഗപ്പള്ളി .നമ്പരുവികാല ഗവ. വെൽഫെയർ യുപി സ്കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എ എം ആരിഫ് എംപി ശിലാസ്ഥാപനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ എ സുനിമോൾ അധ്യക്ഷയായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ റെജി ഫോട്ടോ പാർക്ക്, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, നഗരസഭാ കൗൺസിലർമാരായ സതീഷ് തേവനത്ത്, പ്രസന്നകുമാർ, മഹേഷ് ജയരാജ്, ബീന ജോൺസൺ, സി ശ്രീഹരി, നഗരസഭാ സെക്രട്ടറി രാമാനുജം, എഇഒ ശ്രീജ ഗോപിനാഥ്, സ്വപ്ന എസ് കുഴിത്തടത്തിൽ, ജെ ചന്ദ്രബാബു, ഫാത്തിമ ബീവി, ജസ്ന, ഷീബ ,ഷീജ എന്നിവർ പങ്കെടുത്തു.