കൊല്ലം: തെന്മല ഡാമിന് സമീപം വാദ്യകലാകാരന്‍ മുങ്ങിമരിച്ചു. അഞ്ചാലുംമൂട്, കടവൂര്‍ സോപാനം നഗര്‍-49ല്‍ രവിയുടെ മകന്‍ അനന്തു (22) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് 5.30നാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരാണര്‍ത്ഥം ചെണ്ടമേളം നടത്താന്‍ എത്തിയതാണ് അനന്തു അടങ്ങുന്ന സംഘം.
മേളം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടയില്‍ രണ്ട് സുഹൃത്തുകളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതാണ് അനന്തു. ഇതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ആറില്‍ വെള്ളം കുറവായതിനാല്‍ ഡാമിന്റെ ഷട്ടര്‍ തുറന്നിരുന്നതിനാല്‍ ഒഴുക്കുണ്ടായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ രാത്രിയില്‍ അഞ്ച് കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കടവൂരിലെ നവരശ്മി ചെണ്ടമേളം സംഘത്തിലെ അംഗമാണ്. തെന്മല പോലീസ് കേസെടുത്തു. അമ്മ: ബിന്ദു. സഹോദരന്‍: അജിത്ത്.