രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്നപോപ്പുലര്‍ ഫ്രണ്ട് നേതാവ് കരുനാഗപ്പള്ളിയില്‍ നിന്നും എന്‍ഐഎയുടെ പിടിയില്‍

Advertisement


കൊല്ലം: ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് എന്‍ഐഎയുടെ പിടിയില്‍. കേസിലെ 65-ാം പ്രതിയായ മലപ്പുറം സ്വദേശി ഷെഫീഖാ(32)ണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 71 ആയി.
കൊലപാതകശേഷം ഒളിവില്‍ പോയ പ്രതി കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നുമാണ് പിടിയിലായത്. രണ്ടു ദിവസമായി ഇയാള്‍ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന.
ഷെഫീഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡ് അംഗമാണെന്നും എന്‍ഐഎ അറിയിച്ചു. കേസിലെ ഒന്നാംപ്രതി കെ.പി. അഷറഫിനെ കൃത്യത്തിന് നിയോഗിച്ചത് ഷെഫീഖാണ്. പിഎഫ്ഐ നേതൃത്വവുമായി ഷെഫീഖ് ഗൂഢാലോചന നടത്തിയതായും എന്‍ഐഎ കണ്ടെത്തി.
2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയ രണ്‍ജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്