മലക്കുടയ്ക്ക് ഇടയ്ക്കാട് കര പുതിയ എടുപ്പ് കാളയെ നിര്‍മ്മിക്കുന്നു

Advertisement

പോരുവഴി. പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിന്റെ തനത് കരയായ
ഇടയ്ക്കാട് കര പുതിയതായി വലിയ എടുപ്പ് കാളയെ നിർമിച്ചു മലയപ്പുപ്പന് സമർപ്പിക്കുന്നു, ഇടയ്ക്കാട് കരയിലെ മുഴുവൻ ഭക്ത ജനങ്ങളുടെയും തുല്യ അവകാശത്തിലും പങ്കാളിത്തത്തിലുമാണ് കെട്ടുകാളയെ നിര്‍മ്മിക്കുന്നത്. ഇത്നിർമിച്ചു സമർപ്പിക്കുന്നത്തിനായി നന്ദികേശന്റ് ശിരസ്സിന് ഉള്ള തടി
പ്രസിദ്ധ ശില്പിയും പെരുന്തച്ചൻ പുരസ്‌കാര ജേതാവുമായ സുരേഷ് കമ്പലടിക്ക് മലനട ക്ഷേത്ര സന്നിധിയിൽ വെച്ച് ഇടയ്ക്കാട് കരക്കാർ കൈമാറി. നൂറുകണക്കിന് ഭക്തജനങ്ങള്‍ സാക്ഷ്യം വഹിച്ചു. ദക്ഷിണഭാരതത്തിലെ ഏക ദുരോധനക്ഷേത്രമായ പോരുവഴിയിലെ പ്രസിദ്ധമായ മലക്കുട ഉല്‍സവം വെള്ളിയാഴ്ചയാണ്.