ശാസ്താംകോട്ടഃ കെ.എസ്.എം ഡിബി കോളേജ് ഫിസിക്സ് വിഭാഗം അധ്യാപിക പ്രൊഫഃ ടി.വിജയകുമാരിയുടെ പതിനൊന്നാമത് അനുസ്മരണം മാർച്ച് 20ന് കോളേജിൽ നടക്കും. ദിനാചരണം ഡോ.സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം നിർവ്വഹിക്കും.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.സി.പ്രകാശ് അധ്യക്ഷനാകും. തുടർന്ന് നടക്കുന്ന ഇൻർകൊളീജിയറ്റ് ഫിസിക്സ് ക്വിസിൽ കേരളാ സർവ്വകലാശാലയുടെ പരിധിയിലുള്ള കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ എന്നിവടങ്ങളിൽ നിന്നുള്ള രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാവുന്നതാണ്.പ്രമുഖ സയൻസ് ക്വിസ് മാസ്റ്റർ കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ ഡോ.സി പ്രേംലെറ്റാണ് ക്വിസ് നയിക്കുക.വിജയികൾക്ക് യഥാക്രമം 5000, 3000,2000 രൂപയുടെ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ട്രോഫിയും നൽകുന്നതാണ്.
പ്രൊഫ.ടി വിജയകുമാരി സ്മാരക എൻഡോവ്മെൻറുകളും ചടങ്ങിൽ വിതരണം ചെയ്യും.ഡി.ബി കോളേജ് ഫിസിക്സ് വിഭാഗവും
ടി വിജയകുമാരി ഫൗണ്ടേഷനും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.ക്വിസിൽ പങ്കെടുക്കാനായി കോളേജ് വിദ്യാർത്ഥികൾ ബന്ധപ്പെടേണ്ട നമ്പർ- 90487 47726.