മൈനാഗപ്പള്ളി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ തേവലക്കര സി എം എസ് എൽ പി എസിൽ നടന്ന പഠനോത്സവം മികവുത്സവമായി.
പി റ്റി എ പ്രസിഡൻറ് എൻ.നിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി ഉത്ഘാടനം ചെയ്തു.
നാലാം ക്ലാസ് വിദ്യാർഥിനി ഖദീജ സ്വാഗതം പറഞ്ഞു.
ബി ആർ സി ട്രെയിനർ പ്രദീപ് കുമാർ വിഷയാവതരണം നടത്തി. ക്ലസ്റ്റർ കോർഡിനേറ്റർ രാധാകൃഷ്ണൻ, പ്രഥമ അധ്യാപിക ബെൻസി ആർ. ദീന, മോഹൻദാസ് തോമസ് , മുഹ്സിൻ ആനയടിയിൽ, തുടങ്ങിയവർ സംസാരിച്ചു.
മൂന്നാം ക്ലാസ് വിദ്യാർഥിനി ഹാദിയ നന്ദി രേഖപ്പെടുത്തി.
ഓട്ടൻ തുള്ളൽ,വഞ്ചിപ്പാട്ട്, ദൃശ്യ ആവിഷ്കാരങ്ങൾ,
പാവനാടകം തുടങ്ങി കുട്ടികളുടെ അറിവുകൾ പങ്കു വെക്കുന്ന വിവിധ പരിപാടികൾ പഠനോത്സവത്തിൻ്റെ ഭാഗമായി അരങ്ങേറി.