കരുനാഗപ്പള്ളി ദോശക്കടയിലെ ഗൂണ്ടാ ആക്രമണം,  രണ്ട് പേർ അറസ്റ്റിൽ

Advertisement

കരുനാഗപ്പള്ളി.          ആലുംമുട്ടിലെ തട്ടുകടയിൽ ആക്രമണം നടത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ പടവടക്ക്  ശ്രീലകത്തിൽ പ്രഭാത് (27),പട വടക്ക് കുന്നേൽ പടിഞ്ഞാറേതറയിൽ ബ്രിട്ടോ എന്ന് വിളിക്കുന്ന മുഹമ്മദ് സലിൽ ( 30) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ കരുനാഗപ്പള്ളി ആലുംമൂട്ടിലെ തട്ടുകടയിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കത്തെ തുടർന്ന് തൊടിയൂർ സ്വദേശികളെ മാരകമായി ഉപദ്രവിക്കുകയും ഭീതി പരത്തുംവിധം അക്രമം നടത്തി കടതകര്‍ക്കുകയും ചെയ്ത പരാതിയിൽ  കേസെടുക്കുകയായിരുന്നു. തുടർന്ന് പ്രഭാതി നെ പിടികൂടി കോടതി ഹാജരാക്കി ‘റിമാൻ്റ് ചെയ്യുകയും ചെയ്തു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ സലിലിനെ വിതുരയിൽ നിന്ന് കരുനാഗപ്പള്ളി പോലീസ് അതിസാഹസികമായാണ് പിടികൂടിയത്.

പിടിയിലായ ‘പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഒളിവിൽ പോയ മറ്റ് പ്രതികളെ അന്വേഷിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു… കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ മോഹിത്തിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷിജു, ഷാജിമോൻ, എ എസ് ഐ വേണുഗോപാൽ, എസ് സിപി ഓ മാരായ ഹാഷിം, രാജീവ് കുമാർ സി പി ഓ സജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement