ശാസ്താംകോട്ട : ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവം
വർണാഭമായ കെട്ടുകാഴ്ചയോടെ വെള്ളിയാഴ്ച സമാപിക്കും.പുലർച്ചെ 5 ന് സ്വർണ്ണക്കൊടിദർശനം, ഉച്ചയ്ക്ക് 3 ന് ഭഗവതി എഴുന്നള്ളത്ത്,3.30 ന് കച്ചകെട്ട്.വൈകിട്ട് 4 ന് മലക്കുട എഴുന്നെള്ളത്തും കെട്ടുകാഴ്ചയും.പനപ്പെട്ടി,കമ്പലടി,നടുവിലേമുറി, പളളിമുറി,അമ്പലത്തുംഭാഗം, വടക്കേമുറി എന്നീ കരകളിൽ നിന്നും കൂറ്റൻ എടുപ്പ് കുതിരകളും ഇടയ്ക്കാട് കരയിൽ നിന്നും എടുപ്പ് കാളയും കൂടാതെ ചെറുതും വലുതുമായ നിരവധി കെട്ടുരുപ്പടികളും വർണ്ണശബളമായ മലക്കുട കെട്ടുകാഴ്ചയ്ക്ക് മിഴിവേകും.നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങൾ കെട്ടുകാഴ്ച ദർശിക്കുന്നതിന് മലനട കുന്നുകളിലെത്തും.രാത്രി 8 ന് തൂക്കം,10 ന്
സ്റ്റീഫൻ ദേവസി,ഹരിശങ്കർ,കൃഷ്ണപ്രഭ എന്നിവർ നയിക്കുന്ന ‘റിഥം 2 കെ 24 ‘,12 ന് വായ്ക്കരി പൂജ എന്നിവ നടക്കും.