തടാകത്തെ വീട്ടുകിണറിന്‍റെ വിശുദ്ധിയോടെ സംരക്ഷിക്കും, ജലദിന പ്രതിജ്ഞയുമായി വിദ്യാര്‍ഥികള്‍

Advertisement

ശാസ്താംകോട്ട. ശുദ്ധജല തടാകത്തെ വീട്ടുകിണറിന്‍റെ വിശുദ്ധിയോടെ സംരക്ഷിക്കുവാന്‍ ഡിബികോളജിലെ വിദ്യാര്‍ഥികള്‍ പ്രതിജ്ഞ എടുത്തു. .കെ.എസ്.എം ഡി.ബി.കോളേജ് ഭൂമിത്രസേന ക്ലബ്ബും, എൻ.സി. സി.
യൂണിറ്റും
, നാഷണൽ സർവ്വീസ് സ്കീമും, ബോട്ടണിവിഭാഗവും, തടാക സംരക്ഷണ സമിതിയും, സംയുക്തമായി സംഘടിപ്പിച്ച ജല ദിനാചരണം പ്രിൻസിപ്പൽ ഡോ.കെ .സി പ്രകാശ് ഉദ്ഘാടനം ചെയ്തു. തടാക സംരക്ഷണ സമിതി ജനറൽ കൺവീനർ ഹരി കുറിശേരി തടാക സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയർമാന്മാരായ തുണ്ടിൽ നൗഷാദ്, ശാസ്താംകോട്ട ഭാസ്, അംഗങ്ങളായ രാമാനുജൻ തമ്പി, ഡോ പി.ആർ ബിജു, രാംകുമാർ, ഹരികുമാർ, ജയകൃഷ്ണൻ, റഷീദ്, എൻ .സി സി പ്രോഗ്രാം ഓഫീസർ ഡോ മധു , ബോട്ടണി വിഭാഗം മേധാവി ഡോ. ഗീതാകൃഷ്ണൻനായർ ,

ഭൂമിത്രസേന ക്ലബ്
കോ-ഓർഡിനേറ്ററും ബോട്ടണിവിഭാഗം അധ്യാപികയുമായ ലക്ഷ്മി ശ്രീകുമാർ, എൻഎസ്എസ് കോർഡിനേറ്റർമാരായ ഡോ. അരുൺ ഷിനോജ്, ഡോ. സ്മിത, ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങൾ ,ഡോ പ്രീത ജി പ്രസാദ്, ഡോ ശ്രീകല, തുടങ്ങിയവർ നേതൃത്വം നൽകി.

കഠിനമായ വരള്‍ച്ചയില്‍ തടാകത്തില്‍ പഴയപോലെ അമിതമായി ജലം ഉള്‍വലിയുന്ന പ്രശ്നമുണ്ടെന്നും. ജലം വലിച്ചെടുക്കുന്നത് ചൂഷണമാകരുതെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നറിയിപ്പുനല്‍കി. ഒരു ദശാബ്ദം മുമ്പ് വൃഷ്ടിപ്രദേശങ്ങളിലെ മണല്‍,മണ്ണ് ഖനനമടക്കമുള്ള പ്രവൃത്തികള്‍ നിരന്തര പ്രക്ഷോഭത്തിലൂടെ അവസാനിപ്പിക്കാനായത് തടാകത്തെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. മഴക്കുറവും അമിത ജല ചൂഷണവും ഇന്ന് തടാകത്തിന് വീണ്ടും ഭീഷണി ഒരുക്കുകയാണ്. ഡിബി കോളജിന്‍റെ മനുഷ്യവിഭവ ശേഷി തടാകത്തിന്‍റെ രക്ഷക്കായി വിനിയോഗിക്കാനാവണം. സംരക്ഷണ സമിതി അംഗം ജി വിക്രമന്‍നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ലോകത്തെ 220 കോടി ജനങ്ങള്‍ക്ക് സുരക്ഷിതമായ ജലം ലഭ്യമല്ലെന്ന ബോധ്യം ഉണര്‍ത്താനായുള്ള ജലാഘോഷമാണ് ലോകജലദിനം. ആഗോളജല പ്രതിസന്ധിയ്ക്ക് കടിഞ്ഞാണിടാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കണം എന്നതാണ് ജലദിനത്തിന്‍റെ ചിന്താവിഷയം. 2030ഓടെ കൈവരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ എല്ലാവര്‍ക്കും ‘ശുദ്ധജലവും ശുചിത്വവും’ എന്ന സുസ്ഥിര വികസന ലക്ഷ്യത്തിന്‍റെ (SDG-6) ലക്ഷ്യപ്രാപ്തിയെ സഹായിക്കുക എന്നതിലാണ് ആഘോഷത്തിന്‍റെ പ്രധാന ഊന്നല്‍. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം..