പുത്തൂർ മുതൽ ചക്കുവള്ളി വരെ ബൈജു കലാശാലയുടെ റോഡ് ഷോ

Advertisement

ശാസ്താംകോട്ട:മാവേലിക്കര  മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ്ഷോ നടത്തി.പുത്തൂർ ചന്തമുക്കിൽ നിന്നും ആരംഭിച്ച റോഡ് ഷോ ചക്കുവള്ളിയിൽ സമാപിച്ചു.ആയിരങ്ങൾ പങ്കെടുത്ത ബൈക്ക് റാലി അകമ്പടിയേകി.കുന്നത്തൂർ മണ്ഡലം പ്രസിഡന്റ്‌ ബൈജു ചെറുപൊയ്ക,ജനറൽ സെക്രട്ടറിമാരായ സന്തോഷ്‌ ചിറ്റേടം,മോഹനൻ പിള്ള,മണ്ഡലം വൈസ് പ്രസിഡന്റുമാരായ മധു കക്കാക്കുന്ന്,റ്റി.കെ പുഷ്പകുമാർ,നിയോജക മണ്ഡലം വിസ്താരക് ചിരൺ,മണ്ഡലം മീഡിയ സെൽ കൺവീനർ രാജേഷ് കുന്നത്തൂർ,മണ്ഡലം സെക്രട്ടറിമാരായ ആശാപിള്ള,ബി ആർ ശശി എന്നിവർ നേതൃത്വം നൽകി.ഒബിസി മോർച്ച ജില്ല ട്രഷറർ ബിനോദ് മണികണ്ഠൻ,ഏരിയ പ്രസിഡന്റുമാരായ അനിൽ കരിമ്പിൻപുഴ,സുധാ ചന്ദ്രൻ,ഷിജു കുമാർ,രാമചന്ദ്രൻ പിള്ള,സുരേഷ് കൈതകോട്,ലോകസഭാ സോഷ്യൽ മീഡിയ ഭാരവാഹികളായ രമ്യ,രേഖാ അജേന്ദ്രൻ,മണികണ്ഠൻ,വിഷ്ണു
എന്നിവർ നേതൃത്വം നൽകി.