സ്വദേശാഭിമാനി ഗ്രന്ഥശാല സെമിനാർ നടത്തി

Advertisement

ശാസ്താംകോട്ട : വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാല സെമിനാർ നടത്തി .
“വിജ്ഞാനം വികസനത്തിന്” എന്ന വിഷയത്തിലെ സെമിനാർ മൈനാഗപ്പള്ളി പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ പ്രസന്ന കുമാർ ഉദ്‌ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡൻറ് ശ്രീ സുരേഷ് കുമാർ അധ്യക്ഷനായ സെമിനാറിൽ സെക്രട്ടറി ശ്രീ രാജശേഖര വാര്യർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല രക്ഷാധികാരി ശ്രീ പി അർജുനൻ ഐഎഎസ്‌ വിഷയാവതരണം നടത്തി.
കൊട്ടാരക്കര ഡയറ്റ് അധ്യാപകൻ ജി ബാലചന്ദ്രൻ, ഹയർ സെക്കണ്ടറി അധ്യാപകൻ അജിത് കുമാർ ശ്രീമതി മഞ്ജു ജഹാംഗീർ, ശ്രീമതി മിഥിലാ സുനിൽ, പഞ്ചായത്ത് മുൻ മെമ്പർ ശ്രീ രാധാകൃഷ്‌ണപിള്ള , ശ്രീ സുൽഫി , ശ്രീ അഫ്‌വാൻ ഷാ , ശ്രീ രതീഷ് എന്നിവർ സംസാരിച്ചു .
ലൈബ്രെറിയൻ സരള ലോറൻസ് നന്ദി പറഞ്ഞു