കുണ്ടറയില്‍ ഭാര്യയെയും മക്കളെയും വിഷം കൊടുത്ത് കൊന്ന കേസിന്റെ വിധി 30-ലേക്ക് മാറ്റി

Advertisement

കൊല്ലം: കുണ്ടറയില്‍ ഭാര്യയെയും മക്കളെയും വിഷം കൊടുത്ത് കൊന്ന കേസിന്റെ കോടതി വിധി ഈ മാസം 30-ലേക്ക് മാറ്റി. നേരത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റിയിരുന്നു. പ്രതിയായ മണ്‍റോത്തുരുത്ത് പെരുങ്ങോലം എറോപ്പില്‍ വീട്ടില്‍ അജി എന്ന എഡ്വേഡ് (42) കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നടപടികളുടെ ഭാഗമായി എഡ്വേഡിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ വാദം കേട്ടതിന് ശേഷം കേസ് 30-ലേക്ക് മാറ്റുകയായിരുന്നു. 2021 മെയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുണ്ടറ കേരളാപുരം ഇടവട്ടത്തെ വീട്ടില്‍ ഭാര്യ വര്‍ഷയെയും മക്കളായ അലന്‍ (2) മൂന്നുമാസം പ്രായമായ ആരവ് എന്നിവരെയും എഡ്വേഡ് വിഷം കുത്തിവെച്ചു കൊന്നെന്നായിരുന്നു കേസ്. ഭാര്യയുടെ നേരെയുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.