ആദ്യദിനം മൂന്ന് പത്രികകള്‍

Advertisement

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ ഹൈസ്‌കൂള്‍ ജങ്ഷനിലെ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കളോടൊപ്പം പ്രകടനമായി കളക്ട്രേറ്റിലെത്തി കളക്ടര്‍ എന്‍. ദേവീദാസ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍, സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാല്‍ എംഎല്‍എ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
മുകേഷിനെ കൂടാതെ ആദ്യദിനത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എസ്. സുരേഷ് കുമാര്‍, എസ്യുസിഐ സ്ഥാനാര്‍ഥി ട്വിങ്കിള്‍ പ്രഭാകരന്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു.