വോട്ടിങ്ങിന് പിങ്ക് പോളിംഗ് സ്റ്റേഷനുകളും

Advertisement

കൊല്ലം: സമ്മതിദാന അവകാശ വിനിയോഗ പ്രക്രിയയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനാണ് പിങ്ക് പോളിംഗ് സ്റ്റേഷനായി പരിഗണിക്കുക. പ്രത്യേക പരിശീലനം ലഭിച്ച വനിത ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കുക. പൂര്‍ണ്ണമായും വനിതാ സൗഹൃദ രീതിയിലാകും ഇവയുടെ പ്രവര്‍ത്തനം.
ജില്ലയിലാകെ 55 പോളിംഗ് സ്റ്റേഷനുകളെ മോഡല്‍ പോളിംഗ് സ്റ്റേഷനുകളായും സജ്ജീകരിക്കും. കുടിവെള്ളം, ഷെഡ്, ടോയ്ലറ്റുകള്‍, റാമ്പുകള്‍, ശുചിമുറി സൗകര്യം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും മോഡല്‍ പോളിംഗ് സ്റ്റേഷനില്‍ ഉറപ്പുവരുത്തും. എല്ലായിടത്തുമെന്നപോലെ പ്രകൃതിസൗഹൃദ രീതിയിലാകും സംവിധാനങ്ങള്‍.

Advertisement