വിദ്യാലയങ്ങളിലെ യോഗങ്ങള്‍ക്ക് നിബന്ധനകള്‍ പാലിക്കണം

Advertisement

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികള്‍ വിദ്യാലയ ഗ്രൗണ്ടുകളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ കളക്ടര്‍ എന്‍. ദേവിദാസ്. സ്‌കൂള്‍-കോളജുകളിലെ അക്കാഡമിക് കലണ്ടറനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലും തടസമാകരുത്. സബ്ഡിവിഷനല്‍ ഓഫീസറില്‍ നിന്നും വിദ്യാലയങ്ങളുടെ മാനേജ്മെന്റില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ആദ്യമെത്തുന്ന അപേക്ഷകര്‍ എന്ന മാനദണ്ഡമനുസരിച്ച് അനുമതി നല്‍കാം.
സ്ഥിരമായി ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് മാത്രമായി ഗ്രൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. ഉപയോഗശേഷം കേടുപാടുകൂടാതെയാണ് ഗ്രൗണ്ട് തിരികെകൈമാറേണ്ടത്; അല്ലാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാര തുക അതത് രാഷ്ട്രീയകക്ഷികള്‍ നല്‍കണം. നിര്‍ദേശങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വരണാധികാരി മുന്നറിയിപ്പ് നല്‍കി.