യു ഡി എഫ് ശാസ്താംകോട്ട പഞ്ചായത്ത് കൺവൻഷൻ

Advertisement

ശാസ്താംകോട്ട: ഐക്യജനാധിപത്യ മുന്നണി ശാസ്താംകോട്ട പഞ്ചായത്ത് തല കൺവൻഷൻ സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതു പോലെയാണ് ജനാധിപത്യ ഇന്ത്യയിൽ തെരെഞ്ഞെടുപ്പിൽ മോധി പയറ്റുന്നത്. പക്ഷെ ജനങ്ങൾ ഇതിനെതിരെയുള്ള പ്രതിഷേധം ബാലറ്റിലൂടെ പ്രകടിപ്പിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ പറഞ്ഞു.

ആർ. അരവിന്ദാക്ഷൻ പിള്ള അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളായ എം വി ശശികുമാരൻ നായർ, തുണ്ടിൽ നൗഷാദ്, വിജയദേവൻ പിള്ള, ദിനേശ് ബാബു നൂർദ്ദീന കുട്ടി, കരുവള്ളി ശശി, ഗോകുലം അനിൽ ,വൈ.ഷാജഹാൻ കാരക്കാട്ട് അനിൽ പറമ്പിൽ സുബൈർ ഹാഷിം സുലൈമാൻ
പി വി തെക്കടം എം.വൈ നിസാർ, ഗോപകുമാർ ബീന കുമാരി, ജയശ്രീ രമണൻ ബിജു ജി.സുധർമ
ഹരികുമാർ കുന്നുംപുറത്ത്, എൻ സോമൻ പിള്ള എന്നിവർ സംസാരിച്ചു.

Advertisement