ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Advertisement

കുന്നത്തൂർ:ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുന്നത്തൂർ ഐവർകാല പടിഞ്ഞാറ്റക്കര തെക്ക് അയണിയാട്ട് താഴേതിൽ വീട്ടിൽ രാജേന്ദ്രൻ പിള്ളയുടെയും വത്സല കുമാരിയുടെയും മകൻ അരുൺ ബാബു (33) ആണ് മരിച്ചത്.സംസ്കാരം വ്യാഴം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.ഉപ്പൂട് എം.എം ഹയർസെക്കന്ററി സ്കൂളിലെ ഓഫീസ് ജീവനക്കാരനായിരുന്നു.
സ്ക്കൂളിലേക്കുള്ള യാത്രയ്ക്കിടെ പെരുവേലിക്കര ബണ്ട് റോഡിൽ വച്ച് കഴിഞ്ഞ 27ന് രാവിലെ 11ഓടെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന്(ബുധൻ) പകൽ രണ്ടിനാണ് മരണം സംഭവിച്ചത്.ആതിര സഹോദരിയും
സതീഷ് കുമാർ സഹോദരി ഭർത്താവുമാണ്.