കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 85 വയസ് കഴിഞ്ഞവര്‍ക്ക് ഫോം ഡി പ്രകാരം പോസ്റ്റല്‍ വോട്ട് ചെയ്യാം. ഫോം വിതരണം ചെയ്തതില്‍ 3826 പേര്‍ ഫോം സ്വീകരിച്ചില്ല. പോളിംഗ് ബൂത്തില്‍ പോകാനാണ് ഉദ്ദേശിക്കുന്നത്. 7342 പേരാണ് 85 വയസ് കഴിഞ്ഞവരില്‍ തപാല്‍ വോട്ടിനായി അപേഷിച്ചിട്ടുള്ളത് .അംഗപരിമിതരായ 3444 പേരും 12 ഡി വാങ്ങിയിട്ടില്ല . പോളിങ് ബൂത്താണ് ഇവരുടെ ഇനിയുള്ള സമ്മതിദാനഅവകാശ വിനിയോഗമാര്‍ഗം.
ഇലക്ഷന്‍ കമ്മീഷന്റെ അവശ്യസര്‍വീസുകളായി 14 വിഭാഗങ്ങളെയാണ് അംഗീകരിച്ചിട്ടുള്ളത്: (പൊലിസ്, അഗ്‌നിസുരക്ഷ, ജയില്‍, എക്സൈസ്, മില്‍മ, വൈദ്യുതി, ജലവിഭവം, കെ. എസ്. ആര്‍. ടി. സി, ട്രഷറി, ആരോഗ്യം, വനപാലനം, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി. എസ്. എന്‍. എല്‍, റെയില്‍വെ, പോസ്റ്റ് ആന്റ് ടെലഗ്രാഫ്, മാധ്യമങ്ങള്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്). ഈ വിഭാഗത്തില്‍ 282 പേരാണ് ഇതുവരെ പോസ്റ്റല്‍ വോട്ട് അപേക്ഷ നല്‍കിയത്.