ശാസ്താംകോട്ട : പോരുവഴിയിൽ കിണറ്റിൽ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.പോരുവഴി നടുവിലമുറി കൊല്ലന്റ്യ്യത്ത് വീട്ടിൽ ചിന്നമ്മ ജോർജിനെ(80) ആണ് രക്ഷപ്പെടുത്തിയത്.വ്യാഴാഴ്ച വൈകിട്ട് 5ന് ആയിരുന്നു സംഭവം.വീട്ടിൽ ആരും ഇല്ലായിരുന്ന സമയത്ത് വീട്ടു പുരയിടത്തിലുള്ള 40 അടി താഴ്ചയുള്ള ഗ്രില്ലിട്ട കിണറ്റിൽ ഗ്രില്ല് തുറന്നു കിടന്ന ഭാഗത്ത് കൂടി വഴുതി വീഴുകയായിരുന്നു.നാട്ടുകാരായ രണ്ടു പേർ കിണറ്റിൽ ഇറങ്ങി വെള്ളത്തിൽ താഴ്ന്നു പോകാതെ ഇവരെ ഉയർത്തി നിർത്തുകയായിരുന്നു.വിവരമറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തുകയും സാഹസികമായി കരയിൽ എത്തിക്കുകയുമായിരുന്നു.തുടർന്ന്
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രമേഷ് ചന്ദ്ര,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്,വിജേഷ്,ഗോപൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാജീവൻ ഹോം ഗാർഡ് പ്രദീപ്.വി, ബിജു,ശിവപ്രസാദ്,ഷിജു ജോർജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
representational image